1

കാസർകോട് : കീഴൂർ ഹാർബറിൽ കാണാതായ മുഹമ്മദ് റിയാസിന്റെ ചെമ്മനാട്ടെ വീട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ച അദ്ദേഹം രക്ഷാപ്രവർത്തനത്തിന്റെ പുരോഗതിയും കുടുംബാംഗങ്ങളെ അറിയിച്ചു

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ച് നേവിയുടെ സ്കൂബ ഡൈവേഴ്സ് തിരച്ചിൽ ആരംഭിച്ചിരുന്നു. മുഹമ്മദ്‌ റിയാസിന്റെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ അടിയന്തര നടപടികൾക്കായി കേന്ദ്ര മന്ത്രിമാർക്കും എൻ.ഡി.ആർ എഫ് ഡയറക്ടർ ജനറലിനും കത്ത് നൽകിയതായും എം.പി അറിയിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ, കെ.വി. അബ്ദുൾ ഖാദർ, ടി.ഡി.കബീർ, നോയൽ ടോമിൻ ജോസഫ്, അൻവർ മാങ്ങാട് തുടങ്ങിയവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.മുഹമ്മദ് റിയാസിനെ കാണാതായ കീഴൂർ കടപ്പുറത്തെത്തിയ അദ്ദേഹം രക്ഷാപ്രവർത്തനം വിലയിരുത്തി.