ksd-

പാലക്കുന്ന്: കേരള പ്രൈമറി കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.പി.സി.എസ്.പി.എ) കെ.പി.സി സി അംഗീകാരം നൽകി. ഇത് സംബന്ധിച്ച കത്ത് സംസ്ഥാനത്തെ മുഴുവൻ ഡി.സി.സി പ്രസിഡന്റുമാർക്കും കൈമാറി. കേരളത്തിലെ വിരമിച്ച സഹകരണ ജീവനക്കാരെ സംഘടിപ്പിച്ച് 2014ലാണ് പ്രമുഖ സഹകാരിയായിരുന്ന സി എം.കരുണാകരൻ നമ്പ്യാരുടെ നേതൃത്വത്തിൽ സംഘടന രൂപവത്ക്കരിച്ചത്. കെ.പി.സി.സി തീരമാനത്തെ അസോസിയേഷൻ യോഗം സ്വാഗതം ചെയ്തു. സംസ്ഥാന ട്രഷറർ പി. ഭാസ്‌കരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൊപ്പൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. വി.നാരായണൻ ചെറുവത്തൂർ, വൈ.എം.സി.ചന്ദ്രശേഖരൻ, കെ.കെ. തമ്പാൻ നമ്പ്യാർ, മൊയ്തീൻ കുഞ്ഞി നെക്രാജെ, ദിനേശൻ മൂലക്കണ്ടം, ശ്രീധരൻ പള്ളം, ബാബു സിറിയക്, രാജാഗോപാലൻ, ഡി.എം.സുകുമാരൻ, കെ.സുകുമാരൻ , കെ.കണ്ണൻ, വി.സുകുമാരൻ എന്നിവർ സംസാരിച്ചു.