
കണ്ണൂർ: കേരള രാഷ്ട്രീയവും ന്യൂനപക്ഷ രംഗവും സംബന്ധിച്ച് സി.പി.എം നേതാവ് പി. ജയരാജൻ രചിച്ച പുസ്തകം അടുത്ത മാസം രണ്ടാംവാരം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. 'കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയ ഇസ്ലാം' എന്നാണ് പുസ്തകത്തിന്റെ പേര്. ജൈവ മുസ്ലീം, രാഷ്ട്രീയ ഇസ്ലാം എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന പേര്.
കേരളത്തിലെ ഇസ്മാം രാഷ്ട്രീയത്തെയും ഇസ്ളാമിക് സംഘടനകളെയും ആഴത്തിൽ അപഗ്രഥിക്കുന്ന പുസ്തകത്തിൽ കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള വിലയിരുത്തലുകൾ ഉണ്ടാകും. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ സംഘടനകളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ നിലപാടുകളെ തുറന്നുകാട്ടാനുള്ള ശ്രമവും പുസ്തകത്തിലുണ്ടാകും.