broser

പയ്യന്നൂർ : ഗവ. ഹൈസ്കൂൾ 1974- 75 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സെപ്തംബർ 17 ന് വീണ്ടും ഒത്തു ചേരുന്നു. അൻപത് വർഷത്തിന് ശേഷം നടക്കുന്ന സുവർണ്ണ സംഗമം നോവലിസ്റ്റും പൂർവ്വ വിദ്യാർത്ഥിയുമായ സി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ബ്രോഷർ, എം.പുഷ്പവല്ലി , പ്രഭഗോപാലൻ, കെ.ഗീത, കെ.വി.പത്മനാഭൻ, കെ.എം.രമേശൻ, എം.ഉണ്ണികൃഷ്ണൻ, കെ.യു.യതിന്ദ്രൻ, ആർ.മുരളിധരൻ, പി.എം.ബാലകൃഷ്ണൻ, കെ.പി.രാജൻ, എം.കെ. കമലാക്ഷൻ, മുഹമ്മദ് അൻവർ, എ.വി തമ്പായി, രാമകൃഷ്ണൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഗുരുവന്ദനവും വിവിധ കലാപരിപാടികളുമായി ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന സംഗമത്തിൽ കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള പൂർവ്വ വിദ്യാർത്ഥികൾ സംബന്ധിക്കും.