
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ ഓണം വിപണനമേള തുടങ്ങി.നഗരസഭ ചെയർപേഴ്സൻ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ അധ്യക്ഷതവഹിച്ചു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.റജില,കെ.നബീസ ബീവി , ഖദീജ ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു.ചടങ്ങിന് മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും സി ഡി.എസ് ചെയർപേഴ്സൻ രാജി നന്ദകുമാർ നന്ദിയും പറഞ്ഞു, ചടങ്ങിൽ കൗൺസിലർമാർ, കുടുംബശ്രീ ഭാരവാഹികൾ, സംരഭകർ, സി ഡി.എസ്, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.ഈ മാസം മേള ഈ മാസം 12 വരെ നീണ്ടുനിൽക്കും.