കാഞ്ഞങ്ങാട്: വീടിന്റെ രണ്ടാം നിലയിയിൽ തീപിടുത്തം. ഇന്നലെ ഉച്ചയോടെയായിരുന്നു അഗ്നിബാധ. ആവിയിലെ ഇബ്രാഹിം ഹാജിയുടെ വീടിന്റെ രണ്ടാം നിലയിലാണ് തീ പിടുത്തം ഉണ്ടായത്. കിടപ്പുമുറി പൂർണ്ണമായും കത്തിനശിച്ചു. കിടപ്പുമുറിയിലുണ്ടായിരുന്ന അലമാരകളും കത്തിനശിച്ചു. ഇതിൽ വസ്ത്രങ്ങളും രേഖകളും ഉണ്ടായിരുന്നു. മൊത്തം 3 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.

വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക സൂചന. ഹൊസ്ദുർഗ് അഗ്നിരക്ഷാനിലയത്തിലെ പി.വി പവിത്രൻ, സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ ഗണേശൻ കിണറ്റിൻകര, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ഡ്രൈവർമാരായ ഇ.കെ അജിത്ത്, എ.ഷാജഹാൻ, ഫയർ ആൻ‌‌ഡ് റെസ്‌ക്യു ഓഫീസർമാരായ കെ.ബിജു, സി.വി.അജിത്ത്, പി. അനിലേഷ്, ബി.അനീഷ് , ഹോം ഗാർഡ്മാരായ കെ.വി രാമചന്ദ്രൻ പി.കെ ധനേഷ് എന്നിവരും നാടുകാരും ചേർന്നു മണികൂറുകൾ എടുത്താണ് തീയണച്ചത്. ഹൊസ്ദുർഗ് അഗ്നിശമന നിലയത്തിലെ രണ്ടു യൂണിറ്റുകളാണ് തീ കെടുത്താൻ യത്നിച്ചത്.