malli

കേളകം: ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതി പ്രകാരം കൃഷി ചെയ്ത കേളകം വെളളൂന്നിയിലെ ഹരിത, വി വൺ ജെ.എൽ.ജികളുടെ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി.കേളകം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വി.വൺ ജെ.എൽ.ജി പ്രസിഡന്റ് വത്സമ്മ ജോയി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.ജി.സുനിൽ പദ്ധതി വിശദീകരണം നടത്തി.തങ്കമ്മ സ്കറിയ, അബ്രഹാം പനച്ചിക്കൽ, രാജു തോമസ്, പഞ്ചായത്ത് അഗ്രി സി.ആർ.പി അമ്പിളി തുടങ്ങിയവർ സംസാരിച്ചു. കാടുപിടിച്ചു കിടന്ന ഒരു കുന്നിൻ പ്രദേശം വെട്ടിത്തെളിച്ചായിരുന്നു കൃഷി.50 സെന്റ് സ്ഥലത്തെ ചെണ്ടുമല്ലി കൃഷിയ്ക്ക് പുറമെ ഒരു ഏക്കർ സ്ഥലത്ത് കരനെൽ കൃഷി, ചെറുകിഴങ്ങ്, പയർ, ചോളം, കൂർക്ക ഉൾപ്പെടെ മാതൃകാപരമായ കൃഷികളാണ് ചെയ്യുന്നത്.

വെള്ളൂന്നിയിലെ വി വൺ, ഹരിത ജെ.എൽ.ജിയുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നപ്പോൾ