
കണ്ണൂർ : വേളാങ്കണ്ണി ആരോഗ്യ മാതാവിന്റെ നാമധേയത്തിലുള്ള ആയിക്കരയിലെ ദേവാലയത്തിൽ പരിശുദ്ധ കന്യക മറിയത്തിന്റെ ജനന തിരുനാളും ഊട്ടു നേർച്ചയും ഇന്നുമുതൽ 14 വരെയായി ആഘോഷിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് തിരുനാൾ കൊടിയേറ്റം കത്തീഡ്രൽ വികാരി റവ ഡോ ജോയ് പൈനാടത്ത് നിർവഹിക്കും.തുടർന്ന് ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും കണ്ണൂർ രൂപത പൊക്കുറേറ്റർ ഫാ.ജോർജ് പൈനാടത്ത് മുഖ്യ കാർമ്മികത്വം വഹിക്കും.തുടർന്ന് നേർച്ച വിതരണം. തുടർന്നുള്ള ദിവസങ്ങളിൽ അഞ്ചുമണിക്ക് ജപമാല ആഘോഷമായ ദിവ്യബലി നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.പ്രധാന തിരുനാൾ ദിനമായ 14ന് രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ സമൂഹബലിക്ക് പഴയങ്ങാടി തിരുഹൃദയ ദേവാലയ വികാരി ഫാ.ആന്റണി ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിക്കും തുടർന്ന് തിരുസ്വരൂപവുമായുള്ള പ്രദക്ഷിണം.ഊട്ടുനേർച്ചയോടെ തിരുന്നാളിന് കൊടിയിറങ്ങും