ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ നാല് കുരങ്ങുകൾ മങ്കി മലേറിയ ബാധിച്ച് ചത്ത സംഭവത്തിൽ ജില്ലാ ആരോഗ്യ വകുപ്പ് മെഡിക്കൽ സംഘം ആറളം വന്യജീവി സങ്കേതത്തിൽ പരിശോധന നടത്തി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ.സി സച്ചിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധന നടത്തിയത്. ചീങ്കണ്ണി പുഴയുടെ തീരങ്ങളിലും ജീവനക്കാരുടെ താമസസ്ഥലങ്ങളിലും വന്യജീവി സങ്കേതത്തിലെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കൊതുകളുടെ ലാർവയെ കണ്ടെത്താനുള്ള പരിശോധനയാണ് നടത്തിയത്. കഴിഞ്ഞയാഴ്ചയാണ് ആറളം വന്യജീവി സങ്കേതത്തിൽ നാല് കുരങ്ങൻമാരുടെ ജഡം കാണപ്പെട്ടത്. ഇതിനെ തുടർന്ന് വയനാട് വന്യജീവി ലാബിൽ നടത്തിയ പരിശോധനയിൽ മങ്കി മലേറിയയാണ് മരണകാരണം എന്ന് സ്ഥിരീകരിച്ചിരുന്നു.