
കണ്ണൂർ: മാധവറാവു സിന്ധ്യ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ അമ്മയ്‌ക്കൊരു ഓണക്കോടി പദ്ധതിയുടെ രണ്ടാം ദിനത്തിൽ തോട്ടട അഭയനികേതനിൽ ഓണക്കോടികൾ വിതരണം ചെയ്തു.കണ്ണൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് കെ.വി.വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. കിംസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ എം.എൻ.അബ്ദുറഹിമാൻ മുഖ്യാതിഥിയായി പങ്കെടുത്തു. മാധവറാവു സിന്ധ്യ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. അഭയനികേതൻ സെക്രട്ടറി സതീശൻ ബാവുക്കൻ ട്രഷറർ ടി. മുകുന്ദൻ, മാനേജർ ഇ.അശോകൻ, ബാബു വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.സെപ്തംബർ 13 വരെ ജില്ലയിലെ അനാഥ അഗതിമന്ദിരങ്ങളിലെ 1500 പേർക്ക് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഓണക്കോടികൾ വിതരണം ചെയ്യും. കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ മേഴ്സി രവിയുടെ സ്മരണയിൽ 2009 ലാണ് പദ്ധതി തുടങ്ങിയത്.