ntu

കണ്ണൂർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് കേന്ദ്രമാതൃകയിൽ പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, മരവിപ്പിച്ച അവകാശങ്ങൾ തിരിച്ചു നൽകുക മെഡി സെപ്പ് പദ്ധതി പിൻവലിക്കുകയോ വിട്ടു നിൽക്കാനുള്ള അവകാശം നൽകുകയോ ചെയ്യുക. മേളകൾക്ക് ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ടി.യുവിന്റെ നേതൃത്വത്തിൽ ഡി.ഡി.ഇ.ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.ടി.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് മണ്ണേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സി കെ.രമേശൻ, എം.സോജ ടി.വി.ശ്രീകുമാർ , കെ.സി പ്രദീഷ് , കെ.സുവിൻ, എം.നാരായണൻ തുടങ്ങിയവർ സാസാരിച്ചു. ജില്ലാ സെക്രട്ടറി സി ഷാജി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ജിഗീഷ് നന്ദിയും പറഞ്ഞു.