ksspa-convention

പെരിയ: കെ.എസ്.എസ്.പി.യു പെരിയ യൂണിറ്റ് കൺവെൻഷൻ പെരിയ അംബേദ്കർ ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. പി.കരുണാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്‌പ്രസിഡന്റ് ബാലൻ ഒളിയക്കാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി.കമ്മാരൻ നായർ, വി.കേളു, എം.ജാനകി പെരളം, ബി.പരമേശ്വരൻ എന്നിവർ സംസാരിച്ചു.പുതിയ അംഗങ്ങളെ ബ്ലോക്ക് പ്രസിഡന്റ് വി.സുരേന്ദ്രൻ പരിചയപ്പെടുത്തി. എം.ചന്ദ്രൻ പ്രമേയവും കോരൻ ശ്രീവത്സം അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുതിയ പെൻഷൻ പരിഷ്‌കരണം ഉടനെ നടത്തുക, ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.സെക്രട്ടറി എം.വി.ദാമോദരൻ കുട്ടി സ്വാഗതവും വി.വി.വിലാസിനി നന്ദിയും പറഞ്ഞു.