കൊടക്കാട്: കേരളം കർമപദ്ധതിയിൽ വിദ്യാകിരണം, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കൊടക്കാട് വെൽഫേർ യു.പി സ്കൂളിൽ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികളെയും അക്ഷരമുറ്റം ക്വിസ് വിജയി ജസിനെയും അനുമോദിച്ചു. വാർഡ് മെമ്പർ പ്രമീള, സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ വി.എസ് ബിജുരാജ്, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ എം. സുനിൽകുമാർ, പി.ടി.എ പ്രസിഡന്റ് എം. സുരേഷ് കുമാർ, എസ്.എം.സി ചെയർമാൻ പി. ദിലീപ് കുമാർ, എം.പി.ടി.എ പ്രസിഡന്റ് വി. അജിത, സീനിയർ അസിസ്റ്റന്റ് രാധാമണി എന്നിവർ സംസാരിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി സ്വാഗതവും ഹെഡ്മാസ്റ്റർ എൻ.കെ ജയദീപ് നന്ദിയും പറഞ്ഞു.