
തളിപ്പറമ്പ് : ആന്തൂർ നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണശ്രീ 2024 ഓണം വിപണന മേള ഇന്നു മുതൽ 14 വരെ ധർമ്മശാല എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ നടക്കും. ഇന്ന് വൈകുന്നേരം 5ന് എം.വി ഗോവിന്ദൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. ഖാദി, കൈത്തറി, ചെറുകിട വ്യവസായം, കുടുംബശ്രീ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, കളിമൺ വ്യവസായം, ജൈവ പച്ചക്കറികൾ, പൂക്കൾ എന്നിവ വിപണന മേളയിലുണ്ടാകും. അയൽ കൂട്ടം വഴി വിതരണം ചെയ്ത കൂപ്പൺ എല്ലാ ദിവസവും നറുക്കെടുത്ത് സമ്മാനം വിതരണം നടത്തും വാർത്താ സമ്മേളനത്തിൽ
ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ,കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി .ജയൻ, കെ.പി ഉണ്ണികൃഷ്ണൻ, പി.കെ മുഹമ്മദ്കുഞ്ഞി, പി.ഒ ദീപ എന്നിവർ പങ്കെടുത്തു.