
പയ്യന്നൂർ:പയ്യന്നൂർ ജേസീസ് , ജെ.സി.ഐ കൊക്കാനിശ്ശേരി ജേസീസ് വാരാഘോഷം നാളെ ആരംഭിക്കും.
മുതിർന്ന പൗരൻമാരെ ആദരിക്കുക, ആരോഗ്യ - തൊഴിൽപരമായ പരിശീലനങ്ങൾ സംഘടിപ്പിക്കുക, വ്യാപാര മേഖലയിലും മറ്റുമുള്ള യുവാക്കളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക, സ്ത്രീ ശാക്തീകരണം ഉറപ്പ് വരുത്തുക തുടങ്ങിയ പരിപാടികളാണ് വാരാഘോഷത്തോടനുബന്ധിച്ച് പൊതുവേ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഇരു സംഘടനഭാരവാഹികൾ പറഞ്ഞു.പയ്യന്നൂർ ജേസീസ് മെമ്പർ മെഹറൂഫിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം സതീദേവി സതീശന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനങ്ങളിൽ പയ്യന്നൂർ ജേസീസ് ഭാരവാഹികളായ രഞ്ജിത്ത് വെളിച്ചംതോടൻ, സന്ദീപ് എസ്. ഷേണായി , ഇ.ശരത് കുമാർ, മുഹമ്മദ് ജബ്രൂദ്, വിനയ പ്രഭു,ജെ.സി ഐ കൊക്കാനിശ്ശേരി ഭാരവാഹികളായ അനീസ് തയ്യിൽ, കെ.പി. വിനോദ് കുമാർ,എം. ഹരപ്രസാദ് സംബന്ധിച്ചു.