mdma

ഇരിട്ടി :കേരള കർണാടക അതിർത്തിയായ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹനപരിശോധനയിൽ 8.14 ഗ്രാം എം.ഡി. എം.എയുമായി കണ്ണൂർ സ്വദേശി ഗോകുൽദാസ് ( 22 ) അറസ്റ്റിലായി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇൻസ്പക്ടർ വി.ആർ.രാജീവിന്റെ നേതൃത്വത്തിൽ തുടരുന്ന പരശോധനക്കിടയിലാണ് ബൈക്കിൽ കടത്തിക്കൊണ്ട് വരാൻ ശ്രമിച്ച മയക്കുമരുന്ന് എക്‌സൈസ് പിടികൂടിയത് . ഈ മാസത്തെ രണ്ടാമത്തെ വൻ ലഹരി വേട്ടയാണിത് .പരിശോധന സംഘത്തിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വി.മനോജ് , പ്രിവന്റീവ് ഓഫീസർമാരായ ഇ.സുജിത് , സിവിൽ എക്‌സൈസ് ഓഫിസർ സെമിൻ , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഐശ്വര്യ എന്നിവർ പങ്കെടുത്തു . പ്രതിയെ കോടതിയിൽ ഹാജരാക്കി .