stage
കെ. രാമൻ മാസ്റ്റർ സ്മാരക സ്റ്റേജിന്റെ ഉദ്ഘാടനം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അനീശൻ നിർവഹിക്കുന്നു

കാഞ്ഞങ്ങാട്: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെ. രാമൻ മാസ്റ്റർ സ്മാരക സ്റ്റേജിന്റെ ഉദ്ഘാടനം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അനീശൻ നിർവഹിച്ചു. ഇതോടൊപ്പം പൂർവ്വാദ്ധ്യാപക സംഗമവും നടത്തി. കവിയും സാംസ്കാരിക പ്രവർത്തകനുമായ സി.എം വിനയചന്ദ്രൻ പൂർവ്വാദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി സുധീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ സതീശൻ സ്വാഗതം പറഞ്ഞു. നഗരസഭാ മുൻ ചെയർമാൻ വി.വി രമേശൻ ഗുരുശ്രേഷ്ഠരെ ആദരിച്ചു. എസ്.എം.സി ചെയർമാൻ അബ്ദുൽ നസീർ, പി.ടി.എ വൈസ് പ്രസിഡന്റ് സുലേഖ, മദർ പി.ടി.എ പ്രസിഡന്റ് രചന, പ്രിൻസിപ്പാൾ ഇൻചാർജ് ഹേമ മാലിനി, സീനിയർ അസിസ്റ്റന്റ് സി. ശാരദ, റിട്ട. എസ്.ഐ രമേശൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് നന്ദി പറഞ്ഞു.