കാസർകോട്: അച്ചടക്കവും അർപ്പണബോധവുമുള്ള പ്രവർത്തകരെ വാർത്തെടുക്കുകയും സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്ന സന്നദ്ധ സേവനവുമാണ് കോൺഗ്രസ് സേവാദളിന്റെ ലക്ഷ്യമെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ പറഞ്ഞു. കാസർകോട് ഡി.സി.സി ഓഫീസിൽ നടന്ന ജില്ലാ സേവാദൾ നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.വി ഉദ്ദേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി മുഖ്യ പ്രഭാഷണം നടത്തി ഡി.സി.സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ സംസ്ഥാന സെക്രട്ടറി സ്കറിയ തോമസ്, ജിജോ മോൻ, ചിത്രകാരൻ സി. രാഹുൽ കടങ്കോട്, ഓം കൃഷ്ണ, രാജൻ പാവൂർ, പ്രജീഷ് ബാബു, ബിനു ബാര എന്നിവർ സംസാരിച്ചു. പ്രസാദ് ഒളവറ സ്വാഗതവും അഫ്സൽ ഒളവറ നന്ദിയും പറഞ്ഞു.