medi
ആയുഷ് വയോജന ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത്, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയുഷ് വയോജന ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ചെമ്മട്ടംവയൽ വയോജന കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.കെ രേഷ്മ മുഖ്യാതിഥിയായി. ഡോ. ഭാഗ്യലക്ഷ്മി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എസ്.എൻ സരിത, കെ. ഭാസ്ക്കരൻനായർ എന്നിവർ പ്രസംഗിച്ചു. നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ലത സ്വാഗതവും മെഡിക്കൽ ഓഫിസർ ഡോ. ഷാഹിന സലാം നന്ദിയും പറഞ്ഞു. ഡോ. ഷഫീന, ഡോ. സ്മിത, ഡോ. ഷാഹിന സലാം, ഡോ. അമോഘ എന്നിവർ ക്യാമ്പ് നയിച്ചു.