കാഞ്ഞങ്ങാട്: അമ്പലത്തറ സ്നേഹവീടിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന ഭിന്നശേഷി കലോത്സവം -അഭിന്നം കലാനുഭവങ്ങളുടെ വേറിട്ട ദൃശ്യവിരുന്നായി. അമ്പലത്തറ ഗവൺമെന്റ് വൊക്കേഷണൽ സെക്കൻഡറി ഹൈസ്കൂളിൽ സാമൂഹ്യനീതി വകുപ്പ് ഡയരക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു. നടനും സംവിധായനും എഴുത്തുകാരനുമായ മധുപാൽ മുഖ്യാതിഥിയായി. ഡോ. അംബികസുതൻ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.
മദർ തെരേസ ഇന്റർനാഷണൽ അവാർഡ് ജേതാവ് മണികണ്ഠൻ മേലത്ത്, സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് ഓഫീസർ വി. വിജയകുമാർ എന്നിവരെ ആദരിച്ചു. സ്നേഹവീട് ബ്രോഷർ പ്രകാശനം മധുപാൽ, മണികണ്ഠൻ മേലത്തിനു നൽകി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, സി.കെ. അരവിന്ദാക്ഷൻ, മുനീസ അമ്പലത്തറ, കെ.വി. പ്രശാന്ത്, രാജേഷ്, അഡ്വ. ടി.വി. രാജേന്ദ്രൻ, അഡ്വ. കെ. പീതംബരൻ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും രാജേഷ് സ്കറിയ നന്ദിയും പറഞ്ഞു. എം.എസ്.എസ് കനവ് സ്പെഷൽ സ്കൂൾ ഫറൂക്ക്, നവജീവൻ സ്പെഷൽ സ്കൂൾ പെർള, മനോവികാസ് സ്പെഷൽ സ്കൂൾ കോട്ടക്കൽ, എം.ആർ.സി.ഡി പയ്യന്നൂർ, തണൽ മാഹി, തണൽ കുറ്റ്യാടി, മഹാത്മ സ്പെഷൽ സ്കൂൾ പെരിയ, അസ്‌രി കാസർകോട്, ജീവോദയ സ്പെഷൽ സ്കൂൾ കാഞ്ഞങ്ങാട്, റോട്ടറി സ്പെഷൽ മാവുങ്കാൽ, രേവതി പാലക്കാട്, ഷംന കാസർകോട്, സൗപർണ്ണിക മാവുങ്കാൽ, സ്നേഹവീട് അമ്പലത്തറ തുടങ്ങിയ സ്ഥാപനങ്ങളിലെ ഇരുന്നൂറോളം പ്രതിഭകൾ അരങ്ങിലെത്തി.