പയ്യന്നൂർ: മാദ്ധ്യമ, ഗ്രന്ഥശാല പ്രവർത്തകനും അദ്ധ്യാപക നേതാവുമായിരുന്ന കെ. രാഘവൻ മാസ്റ്ററുടെ പത്താം ചരമ വാർഷിക അനുസ്മരണവും അദ്ദേഹത്തിന്റെ പേരിലുള്ള പ്രാദേശിക പത്ര പ്രവർത്തക പുരസ്കാര സമർപ്പണവും അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടന്നു. വി.എം ദാമോദരന്റെ അദ്ധ്യക്ഷതയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 10,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം, മാദ്ധ്യമം ലേഖകൻ രാഘവൻ കടന്നപ്പള്ളിക്ക്, എം.എൽ.എ. സമർപ്പിച്ചു. കെ. വിനോദ്ചന്ദ്രൻ അനുസ്മരണ ഭാഷണം നടത്തി. ഫോക്‌ലാൻഡ് ചെയർമാൻ അഡ്വ. വി. ജയരാജൻ, പി. ഹരിശങ്കർ, കെ. പവിത്രൻ, പി. സുധീഷ്, രാഘവൻ കടന്നപ്പള്ളി സംസാരിച്ചു. കെ.കെ കുഞ്ഞിരാമ പൊതുവാളുടെ സ്മരണയ്ക്ക് സി.വി. സൗദാമിനി ഗ്രന്ഥാലയത്തിന് സംഭാവന ചെയ്ത പുസ്തക ശേഖരം സി.വി ഭാനുമതി ഗ്രന്ഥാലയം പ്രസിഡന്റിനു കൈമാറി. യു. രാജേഷ് സ്വാഗതവും പുരസ്കാര സമിതി ചെയർമാൻ എ.കെ.പി നാരായണൻ നന്ദിയും പറഞ്ഞു.