pooo
കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ പൂപ്പാടത്തിലെ വിളവെടുപ്പ് സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

മാഹി: മയ്യഴിയിൽ ഇതാദ്യമായി പൂപ്പാടമൊരുക്കി വിളവെടുത്ത കർഷക സംഘം പ്രവർത്തകർക്ക് ആത്മനിർവൃതി. നിറങ്ങളിൽ നീരാടി നിന്ന വിശാലമായ മുണ്ടോക്കിലെ പൂപ്പാടത്തിന് നടുവിൽ നിന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പൂവറുത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഓണപ്പൂക്കൾ കൊട്ടയിലേറ്റുവാങ്ങിയത് യൂണിറ്റ് സെക്രട്ടറി പി. വസന്തയായിരുന്നു.
പ്രസിഡന്റ് കെ.പി നൗഷാദ് അദ്ധ്യക്ഷതവഹിച്ചു.
കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം.സി പവിത്രൻ, തലശ്ശേരി ഏരിയ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ, സി.പി.എം മാഹി ലോക്കൽ സെക്രട്ടറി കെ.പി സുനിൽകുമാർ സംസാരിച്ചു. കർഷകസംഘം മാഹി വില്ലേജ് സെക്രട്ടറി സി.ടി വിജീഷ് സ്വാഗതവും ട്രഷറർ മനോഷ് പുത്തലം നന്ദിയും പറഞ്ഞു.