pocso

തളിപ്പറമ്പ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആലക്കോട് വെള്ളാട് ഒറ്റത്തൈ ഊളിമടയിലെ കെ.ജി.റിജോ(43)യ്ക്ക് അൻപത് വർഷവും ഊരാളിപ്പറമ്പിൽ വീട്ടിൽ ജിതിൻ ജോയി എന്ന ഉണ്ണി(34)ക്ക് 40 വർഷവും തടവ് വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ.രാജേഷ് . റിജോ രണ്ടരലക്ഷവും ജിതിൽ ജോയിക്ക് രണ്ടുലക്ഷവും പിഴയും ഒടുക്കണം. 2017 ഡിസംബർ മാസം 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ ആലക്കോട് സി.ഐ കെ.ജെ.വിനോയി, എസ്.ഐ നിബിൻ ജോയി എന്നിവരാണ് കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പിയായിരുന്ന ടി.കെ.രത്നകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.