palam

പയ്യന്നൂർ: ചെറുപുഴ ഗ്രാമ പഞ്ചായത്തത്തിലെ മീന്തുള്ളി പാലം നിർമ്മാണത്തിന് 2.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ.മധുസൂദനൻ എം.എൽ.എ. അറിയിച്ചു . ചെറുപുഴ ഗ്രാമ പഞ്ചായത്തിൽ കർണ്ണാട വനാതിർത്തിയോട് ചേർന്ന് നിൽക്കുന്ന മീന്തുള്ളി നോർത്ത് പ്രദേശത്തേക്ക് എത്തിച്ചേരുവാനായി തേജസിനിക്ക് പുഴക്ക് കുറുകെയാണ് പുതിയ പാലം നിർമ്മിക്കുന്നത് .മൂന്ന് സ്പാനോടുകൂടി 60 മീറ്റർ നീളവും 6.7 മീറ്റർ വീതിയിലുമാണ് പാലം. ഒരു ഭാഗത്തു നടപ്പാതയും ഉണ്ടാകും.2022-23 സംസ്ഥാന ബഡ്ജറ്റിലാണ് എം.എൽ.എയുടെ ശുപാർശ പ്രകാരം തുക നീക്കിവെച്ചത്. സാങ്കേതിക നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കുവാനുള്ള നിർദ്ദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.