k

പാണത്തൂർ :കള്ളാർ ഗ്രാമ പഞ്ചായത്ത് കുടുബശ്രീ മോഡൽ സി ഡി.എസിന് കീഴിൽ ഒന്നാം വാർഡ് കീർത്തന ജെ.എൽ.ജി യുടെ ചെണ്ട് മല്ലിപ്പൂ കൃഷി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ ടി.കെ.നാരായണൻ നിർവ്വഹിച്ചു. സി ഡി.എസ് ചെയർപേഴ്സൺ കെ.കമലാക്ഷി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എ.ഡി എം സി ഇക്ബാൽ,​വൈസ് പ്രസിഡന്റ് പ്രിയ ഷാജി,​ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത,​ മെമ്പർമാരായ സബിത,​വനജ,​ഐത്തു ,​അസിസ്റ്റൻഡ് സെക്രട്ടറി രവിന്ദ്രൻ,​ കൃഷി അസിസ്റ്റന്റ് ശാലിനി ,​സി ഡി.എസ് മെമ്പർമാർ,​ജെ എൽ ജി അംഗങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.