daily

കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് കെ. രമേശൻ നിർവ്വഹിച്ചു.വാർഡ് മെമ്പർ കെ.പി.ഷീബ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ പദ്ധതി വിശദീകരിച്ചു .വാർഡ് മെമ്പർ പി.കെ.ജയകുമാർ, സി ഡി.എസ് ചെയർപേഴ്സൺ ഷീജ, എ.ഡി.എസ് മെമ്പർമാർ , കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് സന്ധ്യ ജയറാം സ്വാഗതവും എം.സുധീഷ് നന്ദിയും പറഞ്ഞു. മാതോടം ഒൻപതാം വാർഡിലെ ദിലീപ് കുമാറാണ് ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതി പ്രകാരം 1000 മല്ലികതൈ കൃഷി നടത്തിയത്.