
പരിയാരം:കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ രണ്ടു ദിവസത്തെ രാപ്പകൽ ധർണ ആരംഭിച്ചു. എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ.ഉദയൻ, എ.എം.സുഷമ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.രഞ്ജിത്ത്, പി.ആർ.സ്മിത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സമരം ഇന്ന് വൈകുന്നേരം സമാപിക്കും. സർക്കാർ ഏറ്റെടുത്ത കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമരം.