
തലശ്ശേരി: ഓണം കളറാക്കാൻ തലശ്ശേരി കാർഷിക വികസന ബാങ്ക് ആരംഭിച്ച സെൽഫി പോയിന്റ് ശ്രദ്ധേയമാകുന്നു. പൂത്തു നിൽക്കുന്ന ചെണ്ടു മല്ലി പൂവുകൾക്കിടയിൽ മാവേലിയോടൊപ്പം സെൽഫി എടുക്കാൻ ഉള്ള സംവിധാനമാണ് ബാങ്ക് ഒരുക്കിയിട്ടുള്ള ത്. തലശ്ശേരി ടൗൺഹാളിന് സമീപത്തെ ബാങ്കിന്റെ ഹെഡ് ഓഫീസിനു മുന്നിലാണ് സെൽഫി പോയിന്റ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ദിവസേന നിരവധി ആളുകളാണ് ഇവിടം സന്ദർശിച്ച് മാവേലിയോടൊപ്പം സെൽഫി എടുക്കുന്നത്.
ബാങ്കിലെ ജീവനക്കാർ മട്ടുപ്പാവിൽ വിളയിച്ചെടുത്ത ചെണ്ടുമല്ലി പൂക്കളാണ് സെൽഫി പോയിന്റിലെ പ്രധാന ആകർഷണം. കഴിഞ്ഞ ജൂലൈ 26നാണ് ബാങ്കിന്റെ മട്ടുപ്പാവിൽ മുന്നൂറ് ചെടിച്ചട്ടികളിലായി ചെണ്ടു മല്ലി കൃഷി ആരംഭിച്ചത്. പൂർണ്ണമായും ജൈവ രീതിയിൽ ആയിരുന്നു കൃഷി. ബാങ്ക് സെക്രട്ടറി പി.വി.ജയൻ, തലശ്ശേരി ബ്രാഞ്ച് മാനേജർ ആർ.പി.സജിന ,ജീവനക്കാരായ ജോർജ് ജയിംസ്, കെ.കെ.മഞ്ജുഷ , എം.പി.സജീഷ് ,എം.റോഷിത്ത് , കെ.റീജ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. സെൽഫി പോയിന്റിന്റെ ഉദ്ഘാടനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി.അനിത നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.പവിത്രൻ, സംസ്ഥാന കാർഷിക വികസന ബാങ്ക് റീജണൽ മാനേജർ വി.ശ്രീകല,അസിസ്റ്റൻറ് രജിസ്‌ട്രാർ വി.ഫിറോസ് ഡയറക്ടർമാരായ വി.പി.നാണു , എ.സതി, ജീവനക്കാരുടെ പ്രതിനിധി കെ .സുരിജ എന്നിവർ പ്രസംഗിച്ചു.