
പെരിയ:കേന്ദ്ര സർവകലാശാലയിലെ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമിൽ ഇംഗ്ലീഷ് (ഒ.ബി.സി), പൊളിറ്റിക്കൽ സയൻസ് (യു.ആർ), സുവോളജി (യു.ആർ), ഹിന്ദി (ഒ.ബി.സി), മലയാളം (യു.ആർ), കൊമേഴ്സ് (ഇ.ഡബ്ല്യു.എസ്) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാർക്കോടെ ബി.എഡ്, യു.ജി.സി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കിൽ യു.ജി.സി മാനദണ്ഡപ്രകാരമുള്ള പി.എച്ച്.ഡി എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, സുവോളജി വിഷയങ്ങളിൽ 23നും ഹിന്ദി, മലയാളം, കൊമേഴ്സ് വിഷയങ്ങളിൽ 24നുമാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ംംം.രൗസലൃമഹമ.മര.ശി സന്ദർശിക്കുക.