
തൃക്കരിപ്പൂർ: ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ (ഹോമിയോപതി),തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളാപ്പ് മദ്രസ ഹാളിൽ വയോജന മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവ്വഹിച്ചു വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു, ഫായിസ് ബീരിച്ചേരി, ഇ.ശശിധരൻ , എൽ.കെ.യൂസഫ്, ഡോ.സുജയ നായർ സംസാരിച്ചു. തൃക്കരിപ്പൂർ ജി.എച്ച്.ഡി യോഗ ഇൻസ്ട്രക്ടർ ഡോ.ദിവ്യ യോഗ പരിശീലനവും ബോധവത്കരണ ക്ലാസും നടത്തി. വാർഡ് മെമ്പർ കെ.വി.ഫരീദ ബീവി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഷംന നന്ദിയും പറഞ്ഞു.