
കാഞ്ഞങ്ങാട്:ജില്ലാ റൈഫിൾ അസോസിയേഷൻ അമ്പലത്തറ സ്‌നേഹവീട്ടിലെ അന്തേവാസികൾക്കാപ്പം ഓണം ആഘോഷിച്ചു . റൈഫിൾ അസോസിയേഷൻ ആസ്ഥാന മന്ദിരത്തിൽ പൂക്കളവും പൂപാട്ടും ഓണ സദ്യയും ഒരുക്കി. റൈഫിൽ അസോസിയേഷൻ പ്രസിഡന്റ് ജില്ല കളക്ടർ കെ.ഇമ്പശേഖർ, റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റും ജില്ല പൊലീസ് ചീഫുമായ ഡി.ശിൽപ എന്നിവർ ഓണസന്ദേശം നൽകി. സെക്രട്ടറി അഡ്വ.കെ.എ.നാസർ,പി.വി.രാജേന്ദ്രകുമാർ, എ.കെ.ഫൈസൽ , ഒളിമ്പിക് അസോസിയേഷൻ ജില്ല പ്രസിഡന്റ് ശോഭ ബാലൻ മാണിയാട്ട്, നഗരസഭ സെക്രട്ടറി എൻ.മനോജ്, ടി.കെ.നാരായണൻ,കെ. പവിത്രൻ,എൻജിനീയർ ഷെറിഫ്, അഷ്‌കർ ഇ പ്ലാനറ്റ്, എൻജിനീയർ നിഷാന്ത്‌രാജ്, അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ മുനീസ അമ്പലത്തറ എന്നിവർ സംസാരിച്ചു