
പരിയാരം: കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിച്ച രാപ്പകൽ ധർണ്ണ സമാപിച്ചു.
സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ,വൈസ് പ്രസിഡന്റ് കെ.പി.സുനിൽകുമാർ, സെക്രട്ടറിയേറ്റംഗങ്ങളായ വി.സജീവ്കുമാർ, കെ.വിജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ഭാനുപ്രകാശ്, കെ.ദാമോദരൻ,കർഷക തൊഴിലാളി നേതാവ് എ.വി.രവീന്ദ്രൻ, കർഷകസംഘം നേതാക്കളായ പി.പി.ദാമോദരൻ, എം.വി.രാജീവൻ, സി.ഐ.ടി.യു നേതാക്കളായ ഇ.പി.ബാലൻ, ഐ.വി.ശിവരാമൻ, ടി.വി.പ്രഭാകരൻ, സി പി.ഷിജു (ഡി.വൈ.എഫ്.ഐ), കെ.സി.സുനിൽ(കെ.എസ്.ടി.എ), എ.നിശാന്ത് (എ.കെ.പി.സി ടി.എ).ടി.വി.ദീപ ((കെ.ജി.എൻ.എ) പ്രസംഗിച്ചു. യൂണിയന്റെ ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളുടെയും വിവിധ വർഗബഹുജന സംഘടനകളും സമത്തെ അഭിവാദ്യം ചെയ്തു. യൂണിയൻ കണ്ണൂർ മെഡിക്കൽ കോളേജ് ഏരിയ സെക്രട്ടറി പി.ആർ.ജിജേഷ് നന്ദി പറഞ്ഞു.