
 രണ്ട് നാട്ടുകാരുടെയും 11 ജീവനക്കാരുടെയും മലേറിയ പരിശോധനാഫലം നെഗറ്റീവ്
ആറളം: മങ്കി മലേറിയ മൂലം നാല് കുരങ്ങുകൾ ചത്ത ആറളം വന്യജീവി സങ്കേതത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മലേറിയ പരിശോധന ഊർജിതം. കുരങ്ങുകളുടെ ജഡം കണ്ടെത്തിയ ഇടത്ത് മലേറിയ പരത്തുന്ന കൊതുകുകളുടെ കൂത്താടികളെ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ടീം കണ്ടെത്തി. എന്നാൽ മലേറിയക്ക് കാരണമായ പ്ലാസ്‌മോഡിയം സൂക്ഷ്മാണുവിനെ ലഭിച്ചില്ല. പരിശോധന ഇനിയും തുടരും.
കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം, ആറളം കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെ രണ്ടു പേരുടെയും വന്യജീവി സാങ്കേതത്തിലെ 11 ജീവനക്കാരുടേയും മലേറിയ പരിശോധന ഫലം നെഗറ്റീവാണ്. ആറളം ഫോറസ്റ്റ് സ്റ്റേഷന് അടുത്തുള്ള ആറളം ഫാമിന്റെ ബ്ലോക്ക് ഒൻപതിൽ വളയംചാൽ അംഗൻവാടിയിൽ നടത്തിയ മലേറിയ പരിശോധന ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും ഫലവും നെഗറ്റീവാണ്. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ.ഷിനി കെ കെ യുടെ നേതൃത്വത്തിലുള്ള പരിശോധന ടീമിൽ സി പി രമേശൻ, ബയോളജിസ്റ്റ്, അസിസ്റ്റന്റ് എന്റമോളജിസ്റ് സതീഷ്‌കുമാർ, ഇൻസെക്ട് കളക്ടർ യു.പ്രദോഷൻ, ശ്രീബ, ഫീൽഡ് വർക്കർ പ്രജീഷ്, കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സുന്ദരം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി കണ്ണൻ, ഷാഫി കെ.അലി എന്നിവരാണ് പരിശോധനാസംഘത്തിലുള്ളത്.
(പടം: ആറളം വന്യജീവി സങ്കേതത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മലേറിയ പരിശോധന നടത്തു
മലമ്പനി വിനാശകാരി .
കൊതുകുജന്യ രോഗങ്ങളിൽ ഏറ്റവും പേടിക്കേണ്ട രോഗങ്ങളിലൊന്ന് .പ്ലാസ്‌മോഡിയം, പ്ളാസ്‌മോഡിയം വൈവാക്സ് , പ്ലാസ്‌മോഡിയം ഫ്ളാസിപാരം, പ്ലാസ്‌മോഡിയം മലേറിയ എന്നീ ഏകകോശജീവികൾ രാത്രിയിൽ മനുഷ്യനെ കടിക്കുന്ന അനോഫലസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നതാണ് രോഗം പകരാനുള്ള പ്രധാന കാരണം.പകർച്ച വളരെ വിരളമാണ്. കൊതുകിന്റെ ഉമിനീർ ഗ്രന്ഥികൾ വഴി മനുഷ്യശരീരത്തിൽ കടക്കുന്ന
രോഗാണുക്കൾ ഒരാഴ്ചയ്ക്കുശേഷം രക്തത്തിലെ ചുവന്ന കോശങ്ങളെ ആക്രമിക്കുന്നതോടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും.ഇടവിട്ടുള്ള ശക്തിയായ പനി, വിറയൽ, അമിതമായ വിയർപ്പ്, തലവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയുണ്ടാകും. യഥാസമയം ചികിത്സ നൽകിയില്ലെങ്കിൽ മരണകാരണമാകാം.വിളർച്ചയും കരൾ, പ്ലീഹ വീക്കവും സാധാരണമാണ്.