court

കാസർകോട്: കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എയുമായി എക്‌സൈസ് പിടികൂടിയ ചട്ടഞ്ചാൽ തെക്കിലിലെ ടി.കെ.മുഹമ്മദ് ആഷിഖിന്(27) 10 വർഷത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ്(രണ്ട്) കോടതി ജഡ്ജി കെ.പ്രിയ ശിക്ഷിച്ചു. 2022 ഒക്ടോബറിൽ 21ന് മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ആഷിഖിന്റെ ബാഗിൽ നിന്നും 54 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. ബംഗളൂരുവിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ കാസർകോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. എക്‌സൈസ് മഞ്ചേശ്വരം സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന കെ.കെ.ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കാസർകോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറായിരുന്ന എസ്.കൃഷ്ണകുമാർ പ്രാഥമികാന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് പിന്നീട് ചുമതലയേറ്റ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജോയ് ജോസഫാണ്. പ്രോസിക്യൂഷന് വേണ്ടി ജി.ചന്ദ്രമോഹൻ, എം.ചിത്രകല എന്നിവർ ഹാജരായി.