prathishedham

മാഹി:പുതുച്ചേരി സർക്കാർ സംസ്ഥാനത്തെ വൈദ്യുതി ചാർജ് അകാരണമായി വർദ്ധിപ്പിച്ചതിനെതിരെ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കാലത്ത് പ്രതിഷേധ തീജ്വാല സംഘടിപ്പിച്ചു.മാഹി സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ തീജ്വാല കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.പി.പി വിനോദൻ,കെ.ഹരിന്ദ്രൻ ,ആഷാ ലത, കെ.സുരേഷ് സംസാരിച്ചു.പായറ്റ അരവിന്ദൻ,പി.ടി.സി ശോഭ, നളനി ചാത്തു '. ശ്യാംജിത്ത്. വി.ടി.ഷംസുദിൻ . കെ.കെ.ശ്രീജിത്ത്,ഷാജു കാനം, അജയൻ പുഴിയിൽ, കെ.കെ.വത്സൻ. ജിജേഷ് ചാമേരി, എ.പി. ഷിജ,കെ.സി മജിദ്,ഐ.അരവിന്ദൻ,ആഷിത ബഷിർ , ജസീമ മുസ്തഫ സാവിത്രി നാരായണൻ നേതൃത്വം നൽകി.