
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കൃഷിഭവന്റെ കർഷകച്ചന്ത നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങി വിപണി വിലയേക്കാൾ കുറച്ച് കർഷക ചന്തയിൽ നിന്ന് ലഭിക്കും. തികച്ചും ജൈവ രീതിയിൽ കൃഷി ചെയ്യുന്ന നരമ്പൻ, കക്കിരി, പഴവർങ്ങൾ, ചേന, തുടങ്ങിയവും അച്ചാർ, ചിപ്സ് തുടങ്ങിയ തനത് ഉൽപ്പന്നങ്ങളും കർഷകരിൽ നിന്ന് നേരിട്ട് സ്വീകരിച്ച് ഉപഭോക്താക്കൾക്ക് നൽകുന്ന രീതിയിലാണ് ചന്ത പ്രവർത്തിക്കുന്നത്. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.മുരളീധരൻ പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ ടി.ബാലകൃഷ്ണൻ, ടി.കെ.സുമയ്യ, സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വിസകന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ലത സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡി.കെ.രഞ്ജിത്ത് നന്ദിയും പറഞ്ഞു.