snehalayam

കാഞ്ഞങ്ങാട് :അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് ഓണം ആഘോഷിക്കാൻ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ എത്തിച്ച് ജില്ലാ പൊലീസ്. ജില്ലാ പൊലീസ് ശേഖരിച്ച വസ്തുക്കൾ കാസർകോട് അഡിഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ സ്‌നേഹലായത്തിന്റെ ഡയറക്ടർ ഈശോ ദാസിനു കൈമാറി. ജില്ല ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.പി.വി രാജീവൻ , കെ.പി.ഒ.എ ജില്ല സെക്രട്ടറി രവീന്ദ്രൻ മടിക്കൈ, കെ.പി.എ ജില്ല ജോയിൻ സെക്രട്ടറി ടി.വി.പ്രമോദ് , ഹോസ്ദുർഗ് ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, അമ്പലത്തറ സ്റ്റേഷൻ എസ്‌.ഐമാരായ ലതീഷ്, രഘുനാഥ്, സ്റ്റേഷൻ റൈറ്റെർ മോഹനൻ, സുഗന്തി, സജി, ഷാരൂൺ എന്നിവർ സംബന്ധിച്ചു.