തലശ്ശേരി: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു വെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടയച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജാങ്കിഷ് നാരായണനാണ് തെളിവില്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടത്. 2015 ഒക്ടോബർ മാസം പതിനഞ്ചാം തീയതി തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിലുള്ള പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിനടുത്ത് വെച്ച് ക്യുവിൽ നിൽക്കാതെ യാത്രക്കാരെ പ്രതി യുടെ ഓട്ടോയിൽ കയറ്റി പോകുന്നത് കണ്ട് ചോദ്യം ചെയ്ത പൊലീസു ഉദ്യോഗസ്ഥനെ ഓട്ടോറിക്ഷാ ഡ്രൈവറായ തലശ്ശേരി തലായി സ്വദേശിയായ രൺദീപ് (45) ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്നായിരുന്നു പ്രോസീക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി 9 സാക്ഷികളെ വിസ്തരിച്ചു. എന്നാൽ ലൈസൻസ് ആവശ്യപ്പെട്ട് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ഭീകരമായി മർദ്ദിച്ചു പരിക്കേല്പിക്കുകയും ചെയ്തു എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. വി.പി.രഞ്ജിത് കുമാർ ഹാജരായി.