o

ചെറുപുഴ: ഓണത്തോടനുബന്ധിച്ച് കേരളാ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കർഷക ചന്ത ചെറുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. ചെറുപുഴ ജെ.എം.യു.പി സ്കൂളിന് മുന്നിൽ എ.കെ.ആർ ബിൽഡിംഗിലാണ് കർഷക ചന്ത പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാഖി പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ പി. അഞ്ജു, കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ എന്നിവർ പ്രസംഗിച്ചു. കർഷകർ ഉൽപാദിപ്പിച്ച പച്ചക്കറികൾ, ചിപ്സ്, അച്ചാർ എന്നിവ പൊതുമാർക്കറ്റിനേക്കാൾ കുറഞ്ഞ വിലയിൽ കർഷക ചന്തയിൽ ലഭ്യമാണ്.