
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനടക്കമുള്ള പ്രതികളുടെ വിചാരണ സി.ബി.ഐ കോടതിയിൽ പൂർത്തിയായി.
കേസിൽ 14 പ്രതികളാണുള്ളത്. ഒന്നാം പ്രതി പീതാംബരനടക്കം പതിനൊന്നുപേർ അഞ്ചര വർഷത്തിലേറെയായി ജുഡിഷ്യൽ കസ്റ്റഡിയിലാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം ബാലകൃഷ്‌ണൻ തുടങ്ങിയവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 2019 ഫെബ്രുവരി 17 രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നത്.