
പയ്യാവൂർ: ചെമ്പന്തൊട്ടി നായനാർ മലയിൽ പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ മൂളിയാൻ ക്വാറി ഉടൻ നിർത്തലാക്കാൻ നടപടി ആവശ്യപ്പെട്ട് ജനകീയ കമ്മിറ്റി മുഖ്യ രക്ഷാധികാരി ഫാദർ ആന്റണി മഞ്ഞളാംകുന്നേൽ , ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, ചെയർമാൻ വർഗീസ് വയലാമണ്ണിൽ, കൺവീനർ കെ.എം.ഷംസീർ, ട്രഷർ രാജു വയലിൽ എന്നിവർ ഒപ്പിട്ട നിവേദനം റവന്യു മന്ത്രി കെ.രാജന് നൽകി. രണ്ടായിരം അടിയോളം ഉയരത്തിൽ പരിസ്ഥിതി സുരക്ഷാ നിയമങ്ങളൊന്നും പാലിക്കാതെയാണ് ക്വാറി പ്രവർത്തിക്കുന്നത്. മുഴുവൻ ജനപ്രതിനിധികളും ശ്രീകണ്ഠപുരം നഗരസഭയും മുഴുവൻ സംഘടനകളും ജനകീയ കമ്മിറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജനങ്ങളെ ഉരുൾ പൊട്ടൽ ഭീഷണിയിൽ നിന്നും രക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും നിവേദനത്തിൽ ജനകീയകമ്മിറ്റി പറഞ്ഞു.