
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വനിതാ സഹകരണ സംഘം കിഴക്കുംകര ജംഗ്ഷനിൽ ആരംഭിച്ച എലഗൻസ് ബ്യൂട്ടിപാർലർ ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ദേവി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ഹൊസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ പി.ലോഹിദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, വൈസ് പ്രസിഡന്റ് കെ.സബീഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന, വാർഡ് മെമ്പർ കെ.വി.ലക്ഷ്മി, മൂലക്കണ്ടം പ്രഭാകരൻ, കാറ്റാടി കുമാരൻ, എം.വി.രാഘവൻ, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി.വിശ്വനാഥൻ, ഡയറക്ടർമാരായ പി.എ.ശകുന്തള, കെ.ഉഷ, സുജാത സുകുമാരൻ, എ.കെ.ലക്ഷ്മി, ഗീത, അഡ്വ.ബിന്ദു, അനിത ഗംഗാധരൻ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി എ.കെ.ജിതിൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുനു ഗംഗാധരൻ നന്ദിയും പറഞ്ഞു.