logo

പേരാവൂർ:ഒക്ടോബർ രണ്ടു മുതൽ 2025 മാർച്ച് 31 വരെ കേരളത്തിൽ ജനകീയ പിന്തുണയോടെ നടക്കുന്ന മാലിന്യമുക്തത്തിനായി ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ശുചിത്വ കേരളം സുസ്ഥിര കേരളം ലോഗോ പേരാവൂർ പഞ്ചായത്തിൽ പ്രകാശിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ സെക്രട്ടറി ബാബുതോമസിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്ഥിര സമിതി അദ്ധ്യക്ഷരായ റീന മനോഹരൻ, എം.ഷൈലജ, പഞ്ചായത്ത് അംഗങ്ങളായ രഞ്ജുഷ മുരിങ്ങോടി, ബേബി സോജ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.ഭരണ സമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും പ്രകാശനത്തിൽ പങ്കെടുത്തു.