
ഇരിട്ടി: ഗണേശ സേവാ സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് സാർവ്വജനിക ഗണേശോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഓഫിസ് സിദ്ധിവിനായക മഹായാഗം യജ്ഞാചാര്യൻ ഡോ.വിനായക ചന്ദ്രദീക്ഷിതർ ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക പ്രഭാഷകൻ സതീഷ്ചന്ദ്രൻ മുഖ്യ ഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി അനുഗ്രഹഭാഷണം നടത്തി. എ.എൻ.സുകുമാരൻ, പി. എൻ. കരുണാകരൻ നായർ, കെ.പി. കുഞ്ഞിനാരായണൻ, എം.ആർ.സുരേഷ് എന്നിവർ സംസാരിച്ചു.