
തലശ്ശേരി: തലശ്ശേരി സൗത്ത് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചിത്രകാരൻ കെ.കെ.മാരാർ തലശ്ശേരി നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി.സോമന് നൽകിയാണ് പ്രകാശനം ചെയ്തത്.തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ ജമുനാറാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ഷീജ അദ്ധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്പന ചെയ്ത വി.എച്ച്.എസ്.ഇ അദ്ധ്യാപകനായ കെ.കെ.ഷിബിനെ ആദരിച്ചു.ചിറക്കര സ്‌കൂൾ പ്രിൻസിപ്പൽ കെ.വി.അനിത, എച്ച്.എം. ഫോറം സെക്രട്ടറി കെ.രാജേഷ് , വി.എച്ച്.എസ്. ഇ പ്രിൻസിപ്പൽ വിമ തെക്കുമ്പാത്ത്, റിട്ട.പ്രിൻസിപ്പൽ സുബൈർ , പ്രഥമാദ്ധ്യാപിക പി.ഒ.ശ്രീരഞ്ജ,പബ്ലിസിറ്റി കൺവീനർ വി.പ്രശോഭ് സംസാരിച്ചു.