
പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി ശുചിത്വ റാലി സംഘടിപ്പിച്ചു. വാട്ടർ ഫോർ ലൈഫ് എന്ന വിഷയത്തിൽ വിവേകാനന്ദ സർക്കിളിൽ നടന്ന റാലിയിൽ ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പ്ലാക്കാർഡുകളേന്തി അദ്ധ്യാപകരും വിദ്യാർത്ഥികളും അണിനിരന്നു. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.എസ്. അൻപഴഗി, അസോസിയേറ്റ് ഡീൻ സ്റ്റുഡന്റ്സ് വെൽഫെയർ ഡോ.പി.ശ്രീകുമാർ, യോഗാ വിഭാഗം അദ്ധ്യക്ഷൻ ഡോ. സുബ്രഹ്മണ്യ പൈലൂർ, സെക്യൂരിറ്റി ഓഫീസർ വി.ശ്രീജിത്ത്, സെക്യൂരിറ്റി ഇൻസ്‌പെക്ടർ വിനയകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. പ്ളാക്കാർഡുകളിൽ യോഗാ വിഭാഗം ഒന്നാം സ്ഥാനം നേടി.