
കണ്ണൂർ: മാധവറാവു സിന്ധ്യ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ അമ്മയ്‌ക്കൊരു ഓണക്കോടി പദ്ധതിയുടെ ഭാഗമായി വാരം സി എച്ച്.സെന്ററിൽ ഓണക്കോടികൾ വിതരണം ചെയ്തു. കണ്ണൂർ തഹസിൽദാർ എം.ടി.സുരേഷ്‌ചന്ദ്ര ബോസ് വിതരണോ ദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സി എച്ച്.സെന്റർ ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീൻ, സി എച്ച്.മുഹമ്മദ് അഷ്റഫ്, ഉമ്മർ പുറത്തിൽ, സത്താർ എൻജിനീയർ, എൻ.അബ്ദുള്ള, കെ.യു.മുഹമ്മദ് നവാസ് എന്നിവർ സംസാരിച്ചു. ഇന്ന് അഴീക്കോട് ചാലിൽ ഗവൺമെന്റ് വൃദ്ധസദനത്തിൽ ഓണക്കോടികൾ വിതരണം ചെയ്യും. കെ.വി. സുമേഷ് എം.എൽ.എ വിതരണ ഉദ്ഘാടനം നിർവഹിക്കും.