പാപ്പിനിശ്ശേരി: ബലിയ പട്ടം ടൈൽസിൽ ലോറിയിൽ ചരക്ക് കയറ്റുന്നതിനിടയിൽ അട്ടിവെച്ച ഇഷ്ടിക ഇത്പന്നങ്ങൾ മറിഞ്ഞ് വീണ് ആറ് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് അപകടം നടന്നത്.
ലത , വിശാലാക്ഷി, നിഷാവതി. ബിന്ദു, കമല, ഷീബ എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരേയും ഉടൻ തന്നെ പാപ്പിനിശ്ശേരിയിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സാരമായി പരിക്കേറ്റ ലതയെ കണ്ണൂരിലെ സ്വകാര്യശുപത്രിയിലേക്ക് പിന്നീട് മാറ്റി.
വിശാലാക്ഷി, നിഷാവതി എന്നിവർ തീവ്രപരിചരണ വാർഡിലാണുള്ളത്.
ചരക്ക് ലോറിയിൽ കയറ്റി കൊണ്ടിരിക്കുന്നതിനിടയിൽ ഇഷ്ടിക ഉത്പന്നങ്ങൾ അട്ടി ഇളകി വീഴുകയായിരുന്നു. പെട്ടെന്ന് ഓടി മാറിയതിനാലാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.