pocso

തളിപ്പറമ്പ്:പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പുളിങ്ങോം പാലാംതടം കോളനിയിലെ പി.സുനിന് (31) നാൽപതു വർഷം തടവിന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ. ജേഷാണ് ശിക്ഷ വിധിച്ചു.2017 സപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെറുപുഴ പൊലിസ് സ്റ്റേഷൻ പരിധിയിൽ പെട്ട പെൺകുട്ടിയേയാണ് ഈയാൾ പീഡനത്തിനിരയാക്കിയത്. പയ്യന്നൂർ ഇൻസ്പെക്ടർ എം.പി ആസാദ് പ്രാഥമികാന്വേഷണം നടത്തിയ കേസിൽ ചെറുപുഴ എസ്.ഐ എം.എൻ ബിജോയിയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രതി ഒരു ലക്ഷം രൂപ വിഴയും ഒടുക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.