chenkal

കാസർകോട് : ചെങ്കല്ല് ക്വാറികൾക്ക് പെർമിറ്റ് അനുവദിക്കാതെ ലക്ഷകണക്കിന് പിഴ ചുമത്തുന്ന രീതി അവസാനിപ്പിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് 19ന് കളക്ടറേറ്റ് മാർച്ചും ധർണ്ണയും 20ന് കളക്ടറേറ്റ് പരിസരത്ത് അനിശ്ചിത കാല റിലെ നിരാഹാരസമരവും നടത്തും.ജില്ലയിലെ മുഴുവൻ ചെങ്കല്ല് ക്വാറികളും നിർത്തിവെച്ച് തൊഴിലാളികളും തൊഴിലുടമകളും അനിശ്ചിതകാലസമരം നടത്തുമെന്നും ചെങ്കൽ ക്വാറി അസോസിയേഷൻ

സംസ്ഥാന പ്രസിഡന്റ് നാരായണൻ കൊളത്തൂർ ,ഹുസൈൻ ബേർക്ക, എം.വിനോദ് കുമാർ, എം.പി.ഉമ്മർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചെങ്കൽലോഡുമായി പോകുന്ന വണ്ടികളെ പിഴ ചുമത്തി മാസങ്ങളോളം വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും പിടിച്ചുവച്ച് നിരന്തരം ബുദ്ധിമുട്ടിക്കുകയാണ്.മറ്റു ജില്ലകളിൽ പിടിച്ചെടുത്ത വണ്ടികൾ ജില്ല ജിയോളജിസ്റ്റിന് കൈമാറി പിഴ ചുമത്തി രണ്ടോ മൂന്നോ ദിവസം കൊണ്ട് വിട്ട് നൽകുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു..